ന്യൂഡൽഹി: മാർച്ച് പകുതിയോടെ നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 800 ഇന്തോനേഷ്യക്കാരെ ഇന്ത്യ കരിമ്പട്ടികയിൽപെടുത്തി. വിസ നിയമം ലംഘിച്ചതിനാണ് നടപടി.
ഈ മാസം പകുതിയോടെയാണ് നിസാമുദ്ദീനിലെ അലാമി മർകസ് ബംഗ്ലേവാലി മസ്ജിദിൽ ത്രിദിന സമ്മേളനം നടന്നത്. 8,000ത്തോളം പേർ പങ്കെടുത്ത പരിപാടിയിൽ സംബന്ധിച്ച നിരവധിയാളുകൾക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഏഴുപേർ മരണപ്പെടുകയും ചെയ്തു.
ടൂറിസ്റ്റ് വിസയിൽ എത്തിയാണ് ഇന്തോനേഷ്യയിൽ നിന്നുള്ള 800 ഓളം പേർ ചടങ്ങിൽ പങ്കെടുത്തത്. ഇത് വിസ നിയമ ലംഘനമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. കോവിഡ് ജാഗ്രത പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ഇന്ത്യയിലെത്തിയവരാണിവർ. കരിമ്പട്ടികയിൽപെടുത്തിയതിനാൽ ഭാവിയിൽ അവർക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ കഴിയില്ലെന്ന് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.